കുപ്പിവെള്ളത്തിന്റ വില 13 രൂപയായി കുറച്ചു; ഉടന്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റ വില 13 രൂപയായി കുറച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി ഒപ്പുവച്ച വിജ്ഞാപനം ഉടനിറങ്ങും. അവശ്യസാധന വില നിയന്ത്രണനിയമത്തിന്റ പരിധിയില് ഉള്‌പ്പെടുത്തിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ 8 രൂപയ്ക്കാണു നികുതി ഉള്‍പ്പെടെ ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. വില്‍ക്കുന്നത് 20 രൂപയ്ക്കും.

വില നിര്‍ണയത്തിനൊപ്പം ബിഐഎസ് നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സംസ്ഥാനത്ത് 220 പ്ലാന്റുകളാണ് ബിഐഎസ് വ്യവസ്ഥ അനുസരിച്ച് പ്രവര്‍ത്തിക്കുന്നത്.

Top