തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലി സംബന്ധിച്ച പരാതികളും പരിശോധിക്കാന്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു.
കൂടാതെ ഒരു ഡിവൈഎസ്പിയുടെ തസ്തിക രൂപീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ശുപാർശ. എന്നാൽ തസ്തിക എസ്പി റാങ്കില്‍ ഉയര്‍ത്തണമെന്നും സെല്ലില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടണമെന്നുമാണ് വിജിലന്‍സിന്റെ ആവശ്യം.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്‌റുടെമാരുടെ സ്വകാര്യ പ്രാക്ടീസ് സര്‍ക്കാര്‍ നിരോധിച്ചതാണ്. എന്നിട്ടും പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെന്നും ശസ്ത്രക്രിയക്കും പരിശോധനയ്ക്കുമായി രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നുവെന്നും പരാതികള്‍ ആരോഗ്യവകുപ്പിനും വിജിലന്‍സിലും ലഭിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന് കീഴില്‍ ഒരു മെഡിക്കല്‍ വിജിലന്‍സ് സെല്‍ രീപീകരിക്കാന്‍ തീരുമാനമായത്.