തിരുവനന്തപുരം: കേരളത്തില്‍ വനിതകള്‍ക്കെതിരായ അതിക്രമ കേസുകള്‍ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം പരാതികള്‍ കൂടുതലായി ലഭിച്ചു തുടങ്ങിയതെന്ന് നിയമസഭയില്‍ അദ്ദേഹം വ്യക്തമാക്കി.
എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും സംസ്ഥാന പൊലീസില്‍ വനിതകളുടെ എണ്ണം 15 ശതമാനമായി ഉയര്‍ത്തുമെന്നും മാത്രമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വനിതാ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകളും പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.