ചൂട് കൂടുമെന്ന മുന്നറിയിപ്പ് പിന്‍വലിച്ച് കാലാവസ്ഥാ കേന്ദ്രം; 4 ജില്ലകള്‍ക്കും ബാധകം

തിരുവനന്തപുരം: ചൂട് കൂടുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പിന്‍വലിച്ചു. സംസ്ഥാനത്ത് നിലവില്‍ ജാഗ്രത നിര്‍ദേശം ഇല്ലെന്നും 4 ജില്ലകളില്‍ നാല് ഡിഗ്രി വരെ ചൂട് കൂടുമെന്ന മുന്നറിയിപ്പുമാണ് പിന്‍വലിച്ചത്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ച രണ്ടുമുതല്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുകൂടുമെന്ന്
അധികൃതര്‍ അറിയിച്ചത്.

വരണ്ട കിഴക്കന്‍കാറ്റും കടല്‍ക്കാറ്റിന്റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമായിരുന്നു കാരണം. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ പകല്‍ താപനില ഉയരുമെന്ന് അറിയിച്ചിരുന്നു. 37.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയില്‍ 4.6 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ദീര്‍ഘകാല ശരാശരിയില്‍ കൂടുതലായിരുന്നു. രാവിലെയുള്ള കുറഞ്ഞ താപനില 25.8 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു. ഇതും 2.5 ഡിഗ്രിസെല്‍ഷ്യസ് കൂടുതലാണ്.

Top