തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളില്‍ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആഭ്യന്തരവകുപ്പിലെ അഴിമതി സിബിഐക്ക് വിടണമെന്നും കേരളംകണ്ട എറ്റവും വലിയ അഴിമതിയാണ് പൊലീസില്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാര്‍ഹമാണെന്നും വിഴിഞ്ഞം കേസിലെ സിഎജി റിപ്പോര്‍ട്ടുവന്നപ്പോഴുള്ള വേഗത എന്തുകൊണ്ട് ഇപ്പോള്‍ കാണിക്കുന്നില്ലെന്നും സ്വന്തം വകുപ്പിലെ അഴിമതികള്‍ മൂടിവയ്ക്കാന്‍ മുഖ്യമന്ത്രിക്കാവില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മാത്രമല്ല ഇതിനെതിരെ യുഡിഎഫ് നിയമനടപടിയിലേക്കുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.