ലൗ ജിഹാദ് ആരോപണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലെന്ന് സഭ വ്യക്തമാക്കണം

തിരുവനന്തപുരം: ലൗ ജിഹാദ് ആരോപണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

ഈ ലേഖനം ആര്‍.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂ എന്നും ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് ഇടയലേഖനവുമായി സഭ രംഗത്തെത്തിയത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നുവെന്നും ഐ.എസ്. ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെൺകുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നും അതിനാല്‍ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നുമാണ് ഇടയലേഖനത്തിന്റെ ആവശ്യം. എന്നാല്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു.

Top