തിരുവനന്തപുരം: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം സി.ബി.എസ്.ഇ സ്കൂളുകളില്‍ ഫീസ് വര്‍ധനയില്ലെന്ന് സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്.
അഡ്മിഷന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും കുട്ടികള്‍ക്ക് പുതിയ യൂണിഫോമും പാഠപുസ്തകങ്ങളും നിര്‍ബന്ധമാക്കില്ലെന്നും മാനേജ്മെന്റ് അസോസിയേഷന് പറഞ്ഞു.
അസോസിയേഷന് കീഴിലെ 1488 സ്കൂളുകളിലും തീരുമാനം നടപ്പാക്കുമെന്ന് അവര്‍ അറിയിച്ചു.