തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യശൃംഖലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദം ആക്കേണ്ടതില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകള്‍ പങ്കെടുക്കുന്നതെന്നും യുഡിഎഫിന്റെ കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാര്‍ട്ടിക്കാരും പങ്കെടുത്തിരുന്നെന്നും കെ.മുരളീധരന്റെ പ്രസ്താവനയില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മനുഷ്യമഹാശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ഉണ്ടെങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു.