തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍. ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുള്ളവര്‍ക്ക് കൃത്യസമയത്ത് സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്യാന്‍ കഴിയുന്നില്ല അതിനാല്‍ പഞ്ചിംഗ് ഒഴിവാക്കണമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ആവശ്യം.
പഞ്ചിംഗില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങും. ആഭ്യന്തര സെക്രട്ടറിക്കും ഊര്‍ജ്ജ – വ്യവസായ സെക്രട്ടറിമാര്‍ക്കുമെല്ലാം ഈ മാസം ശമ്പളം മുടങ്ങിയിരുന്നു. ഇതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പുമായി ചീഫ് സെക്രട്ടറിയെ കണ്ടത്.
സെക്രട്ടറിയേറ്റിന് പുറത്ത് നിരവധി യോഗങ്ങളില്‍ പങ്കെടുക്കാനുള്ളതിനാല്‍ സെക്രട്ടറിമാര്‍ക്ക് രാവിലെയും വൈകുന്നരവും കൃത്യമായ പഞ്ചിംഗ് നടത്താന്‍ കഴിയില്ലെന്നാണ് ഐഎഎസുകാര്‍ പറയുന്നത്. സെക്രട്ടറിമാരുടെ പരാതി പൊതുഭരണസെക്രട്ടറി റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് സാധ്യത. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ജോലി സമയത്തില്‍ കൃത്യത വരുത്താനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പഞ്ചിംഗ് നടപ്പാക്കിയത്.