തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് മൂലം അതീവ ജാഗ്രത നിര്‍ദേശം തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറില്‍ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍ വിവിധ വകുപ്പുകളോട് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇത് ഗുരുതര വീഴ്ചയെന്നും ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ മുങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ശന നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സംഘമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് നെടുമ്പാശേരിയില്‍ എത്തിയത്. സ്വകാര്യ ട്രാവല്‍ ഏജന്റിന്റെ ഒത്താശയോടെയാണ് വിദേശികള്‍ ഇവിടെനിന്നും കടന്നതെന്നാണ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും ലഭിച്ച വിവരം. സഹായിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.