തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി പുതുക്കല്‍ നടപടികള്‍ തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌ക്കരന്‍. പ്രതിപക്ഷം കോടതിയെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ഒരു വാര്‍ഡില്‍ ശരാശരി നൂറ് പേരെ മാത്രമേ പുതുതായി ചേര്‍ക്കാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡ് വിഭജനക്കാര്യത്തില്‍ നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ വൈകിയെന്നത് യാഥാര്‍ത്ഥ്യമാണ്. അത് അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ്. എന്നാല്‍ വാര്‍ഡ് വിഭജനക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെയെന്നും കമ്മീഷന്‍ വ്യക്തമാക്കി.