തിരുവനന്തപുരം: മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ പൂട്ടിയിട്ട് റിമാന്‍ഡ് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. മജിസ്ട്രേറ്റ് ദീപ മോഹനെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണ് ചേംബറില്‍ പൂട്ടിയിട്ടത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് സംഭവം.
വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് മജിസ്ട്രേറ്റിന്റെ കോടതി ബഹിഷ്‌കരിക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് കോടതി നിഷേധിച്ചത്.