തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതിപറഞ്ഞ് വോട്ടുചോദിച്ചെന്ന പരാതിയില്‍ എന്‍.എസ്.എസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു. പരാതിക്കാര്‍ മൊഴി നല്‍കാന്‍ എത്തിയില്ലെന്ന വിശദമാക്കുന്ന റിപ്പോര്‍ട്ടാണ് ഡി.ജി.പി. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറിയത്. സി.പി.എമ്മും സമസ്ത നായര്‍ സമാജവുമായിരുന്നു കേസില്‍ പരാതി സമര്‍പ്പിച്ചിരുന്നവര്‍.