കാലവര്‍ഷം; സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തി. ഈ മാസം ഒന്‍പതിന് അര്‍ധരാത്രി മുതല്‍ കേരളാതീരത്ത് ട്രോളിങ്ങ് നിരോധനം നിലവില്‍ വരും.
ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ട്രോളിങ്ങ് നിരോധനം.

അതേസമയം, നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുമ്പായി തീരം വിട്ടുപോകണമെന്നും മുന്നറിയിപ്പുണ്ട്.

Top