കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയതോടെ തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ മത്സ്യം കേരളത്തിലേക്ക് എത്തുന്നു. കടലൂര്‍, നാഗപട്ടണം, രാമേശ്വരം പ്രദേശങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് മത്സ്യം എത്തിക്കുന്നത്.
മീന്‍ വില കുത്തനെ ഉയരുന്നതിനിടയിലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രഖ്യാപിച്ചത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ സാധിക്കില്ല.
ഈ സാഹചര്യത്തില്‍ ശീതീകരിച്ച വാഹനങ്ങളില്‍ കേരളത്തിലെ ഹാര്‍ബറുകളിലേക്ക് തമിഴ്നാട്ടില്‍ നിന്നും വന്‍ തോതില്‍ മത്തി എത്തുന്നുണ്ട്. ഹാര്‍ബറുകളില്‍ എത്തുന്ന മത്സ്യങ്ങള്‍ കച്ചവടക്കാര്‍ ചെറിയ വാഹനങ്ങളില്‍ നാടന്‍ ചന്തകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.