കെ.ചന്ദ്രശേഖര റാവുവിനെ മുഖ്യമന്ത്രിയാക്കാന്‍ ടിആര്‍എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി. ടി.ഗുരുവപ്പ എന്നയാളാണ് ശനിയാഴ്ച നിസാംപേട്ടില്‍ ജീവനൊടുക്കിയത്.

അതേസമയം ടിആര്‍എസ് നേതാവ് കെ.ചന്ദ്രശേഖര റാവുവിനെ വീണ്ടും തെലങ്കാന മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഗുരുവപ്പയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വിവേകാനന്ദയെ എംഎല്‍എയായും തെരഞ്ഞെടുക്കണമെന്ന് കുറിപ്പില്‍ ആവശ്യപ്പെടുന്നതായും പൊലീസ് അറിയിച്ചു.

പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭ സമയത്തും ഗുരുവപ്പ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

Top