ട്രൂക്കോളര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ‘ട്രൂകോളര്‍ ബാക്കപ്പ്’ എന്ന പുതിയ സവിശേഷത അവതരിപ്പിച്ചു. പുതിയ സവിശേഷതയിലൂടെ നിങ്ങള്‍ക്ക് കോണ്ടാക്ടുകള്‍ അല്ലെങ്കില്‍ കോള്‍ ഹിസ്റ്ററി, ബ്ലോക്ക് ലിസ്റ്റ് എന്നിവ ബാക്കപ്പ് ചെയ്ത് റീസ്റ്റോര്‍ ചെയ്യാം.
ഉപഭോക്താക്കള്‍ പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ അല്ലെങ്കില്‍ ഹാന്‍സെറ്റ് റീസെറ്റ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആപ്ലിക്കേഷന്‍ വീണ്ടും ഇന്‍സ്‌റ്റോള്‍ ചെയ്യുന്ന ഉപഭോക്താക്കളെ സഹായിക്കാന്‍ ട്രൂകോളര്‍ ബാക്കപ്പ് ഓപ്ഷന്‍ സഹായിക്കുന്നു.
ട്രൂകോളറിന്റെ പുതിയ ബാക്കപ്പ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും. ഒരു ബട്ടണ്‍ ക്ലിക്കിലൂടെ നിങ്ങളുടെ എല്ലാ കോണ്ടാക്ടുകളും, കോള്‍ ഹിസ്റ്ററിയും, കോള്‍ ലോഗുകളും ഗൂഗിള്‍ ഡ്രൈവിലേക്ക് സ്‌റ്റോര്‍ ആകുന്നു.
കൂടാതെ ‘ട്രൂകോളര്‍ കോണ്‍ടാക്റ്റുകള്‍’ എന്ന മറ്റൊരു സവിശേഷതയും ട്രൂകോളര്‍ അവതരിപ്പിച്ചു. ഇതിലൂടെ ഓരോ നമ്പറുകളും സംരക്ഷിക്കുന്നു, അതു പോലെ എസ്എംഎസ് അയക്കുന്നു, അല്ലെങ്കില്‍ ഇടപാടുള്‍ നടത്തുന്നു. നിങ്ങള്‍ നമ്പര്‍ സേവ് ചെയ്തില്ലെങ്കില്‍ മാസങ്ങളോളം നമ്പര്‍ ലഭിക്കുന്നു.