ട്രൂകോളറില്‍ ട്രൂകോളര്‍ ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. കൂടാതെ സ്പാം മെസ്സേജുകളും ഇനി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. വ്യാജ ആര്‍ട്ടിക്കിളുകള്‍, അറിവില്ലാത്ത ബ്ലോഗുകള്‍, ലിങ്കുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെയുള്ള സ്പാം മെസ്സേജുകളെല്ലാം റിപ്പോര്‍ട്ട് ചെയ്യാം.
ചാറ്റ് ഫീച്ചറില്‍ മെസ്സേജുകള്‍ക്ക് പുറമെ ഓഡിയോ, വീഡിയോ, ഇമേജുകള്‍ എന്നിവയും ഉപയോഗിക്കാം. ഇന്ത്യയിലായിരിക്കും ഈ ഫീച്ചര്‍ ഫലപ്രദമായി ഉപകരിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.