ബംഗളൂരു: ഇന്ത്യന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ചില്ലറിനെ ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഏറ്റെടുത്തു. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു കമ്പനി ട്രൂകോളര്‍ ഏറ്റെടുക്കുന്നത്. മൊബൈല്‍ ബാങ്കിങ്ങിനും പണമിടപാടിനുമുള്ള ആപ്ലിക്കേഷനാണ് ചില്ലര്‍. ട്രൂകോളറിന്റെ സേവനങ്ങളുമായി ചില്ലര്‍ ആപ്പും കൂട്ടിച്ചേര്‍ക്കാനാണ് ഏറ്റെടുക്കല്‍ തീരുമാനം.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ചില്ലറിന്റെ സിഇഒയും സഹസ്ഥാപകനുമായ സോണി ജോയ് ട്രൂ കോളര്‍ പേയുടെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. ചില്ലറിലെ മറ്റ് അംഗങ്ങളെയും ട്രൂകോളര്‍ ഏറ്റെടുക്കും. ട്രൂകോളറിന്റെ ഇന്ത്യയിലെ അംഗബലം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്.
മലയാളി സുഹൃത്തുക്കള്‍ ചേര്‍ന്ന് 2014ല്‍ സ്റ്റാര്‍ട്ടപ്പായി ആരംഭിച്ചതാണ് ചില്ലര്‍ ആപ്ലിക്കേഷന്‍. മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തനം. കൊച്ചിയിലും’ചില്ലര്‍ ടെക്’ ഓഫീസുണ്ട്. സ്വീഡനിലെ സ്റ്റോക്കോം ആസ്ഥാനമായി 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ട്രൂകോളര്‍.