വാഷിങ്ടണ്‍: ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് യുഎസിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റനെ സംരക്ഷിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്.
കൊളറാഡോയിലെ തിരഞ്ഞെടുപ്പു റാലിക്കിടെയാണ് ട്രംപിന്റെ പരാമര്‍ശം.
എഫ്ബിഐയുമായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കൊമ്പുകോര്‍ക്കുകയാണെന്നും ഇത്തരം കാര്യങ്ങള്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്കിടയിലാണു നടക്കാറുള്ളതെന്നും ട്രംപ് പറഞ്ഞു.
ഔദ്യോഗിക കാര്യങ്ങള്‍ക്കു സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചെന്ന വിവാദമാണു ട്രംപിന്റെ പരാമര്‍ശത്തിനാധാരം.