വാഷിംഗ്ടൺ : എച്ച് 1ബി വീസയിൽ പുതിയ പരിഷ്‌ക്കാരം നടപ്പാക്കാനൊരുങ്ങി അമേരിക്കൻ ഭരണകുടം.
എച്ച് 1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്കും യുഎസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നിർത്തലാക്കാനാണ് പുതിയ നീക്കം.
അമേരിക്കയിലുള്ള ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
എച്ച് 1ബി വീസ ഉടമകളുടെ, നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതകളുള്ള ജീവിതപങ്കാളിക്ക് എച്ച് 4 ആശ്രിതവീസയിൽ ജോലി ചെയ്യാൻ സാധിക്കുമായിരുന്നു.
2015 ൽ ഒബാമ ഭരണകൂടമാണ് ഈ നിയമം കൊണ്ടുവന്നത്. അമേരിക്കൻ പൗരൻമാർക്ക് കൂടുതൽ പരിഗണന നൽകുന്നതിനായാണ് പുതിയ നീക്കം ട്രംപ് നടപ്പാക്കുന്നത്.
എച്ച് 1ബി, എൽ1 വീസകൾക്കു ശമ്പളപരിധി ഇരട്ടിയിലേറെയായി ഉയർത്തുന്നതിനു പുറമേ തൊഴിൽ വീസയിലെത്തുന്നവരുടെ പങ്കാളികൾക്കു തൊഴിൽ കാർഡുകൾ നൽകുന്നതും നിർത്തലാക്കി ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ വിദേശ തൊഴിലാളികളെ നിശ്ചിതകാലത്തേക്കു നിയമിക്കാൻ അനുവദിക്കുന്നതാണു എച്ച് 1ബി വീസ.