വാഷിങ്ടൺ: വീണ്ടും ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒപ്പം വിവാദങ്ങളും. ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് ബദലായി ഇന്ത്യയെ വളർത്തിയെടുക്കാനുള്ള ഇന്തോ – പസഫിക് പോളിസിയിലെ വിവരങ്ങളാണ് ഇപ്പോൾ അമേരിക്കൻ ഭരണകൂടം വെളിപ്പെടുത്തിയിരിക്കുന്നത്.
കരാർ പ്രകാരം 2042 ന് ശേഷം മാത്രമേ ഈ വിവരങ്ങൾ പുറത്തുവിടാൻ പാടുള്ളൂവെന്നാണ് വിവരം. നയതന്ത്ര-സൈനിക-രഹസ്യാന്വേഷണ രംഗങ്ങളിൽ ഇന്ത്യയെ പിന്തുണക്കുന്നതിനുള്ളതായിരുന്നു കരാർ. കരാർ വിവരങ്ങൾ പുറത്തുവിട്ടതോടെ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കൂടുതൽ സമ്മർദ്ദത്തിലാകുമെന്ന് ഉറപ്പായി. ഈ വിവാദം ഇനി എങ്ങിനെ കത്തി കയറുമെന്നറിയാൻ കാത്തിരിക്കുകയാണ് ലോക രാജ്യങ്ങൾ.