ശുദ്ധമായ വായുവോ വെള്ളമോ ഇല്ല; ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യക്കുമെതിരേ ആഞ്ഞടിച്ച് ട്രംപ്

ലണ്ടന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ്. ലോകത്ത് ഏറ്റവുമധികം പരിസ്ഥിതി മലിനീകരണം നടത്തുന്ന രാജ്യമാണിത് മൂന്നുമെന്നും എന്നാല്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ ആരോപണം.ഇംഗ്ലണ്ടിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ രൂക്ഷ വിമര്‍ശം.

ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലൊന്നും ശുദ്ധമായ വായുവോ വെള്ളമോ ഇല്ല. ഈ രാജ്യങ്ങളിലെത്തിയാല്‍ ശുദ്ധവായു ശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ രാജ്യങ്ങള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. – ട്രംപ് ആരോപിച്ചു.

ലോകത്ത് ഏറ്റവുമധികം മലിനീകരണമുണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇത്തരം നടപടികള്‍. അമേരിക്കയിലെ അന്തരീക്ഷം നല്ലതാണ്. ഇത് സര്‍വേ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നതാണ്-അദ്ദേഹം പറഞ്ഞു. ആഗോള താപനത്തിനെതിരേയുള്ളപാരിസ് ഉടമ്പടിക്കെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

Top