വാഷിംഗ്ടണ്‍: കൊവിഡ് 19 പ്രതിസന്ധിയില്‍പ്പെട്ട് കഷടത്തിലായ കര്‍ഷകര്‍ക്ക് വമ്പന്‍ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 19 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായമാണ് ട്രംപ് പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് നേരിട്ടാണ് പണം നല്‍കുക. പല നഗരങ്ങളും ലോക്ക്ഡൗണായതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടായതായി കാര്‍ഷിക സെക്രട്ടറി സോണി പെര്‍ഡ്യു വ്യക്തമാക്കി.
റസ്റ്ററന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നതോടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്നു. നിരവധി കര്‍ഷകര്‍ വിള നശിപ്പിക്കുന്ന അവസ്ഥയുണ്ടായി. പാല്‍ ഉല്‍പാദനവും തിരിച്ചടി നേരിട്ടു. കര്‍ഷകരില്‍ നിന്ന് പാല്‍ വാങ്ങി ഫുഡ് ബാങ്കിന് നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു.
നേരത്തെ കാര്‍ഷിക വിപണിയെ കരകയറ്റാനായി രണ്ട് ലക്ഷം കോടിക്ക് മുകളിലുള്ള രക്ഷാ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നത്.