വാഷിങ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവി ഇത് വരെ അംഗീകരിക്കാത്ത ട്രംപ് ഇപ്പോൾ തോൽവി അംഗീകരിച്ചതിന്റെ സൂചനകൾ പുറത്ത്. ‘കാലം എല്ലാം പറയുമെന്ന്’ ട്രംപ് പ്രതികരിച്ചു. തോൽവി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങൾ ഇതുവരെ നടത്തിയ ട്രംപിന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് തോൽവി അംഗീകരിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നത്.
എന്നാൽ തിരഞ്ഞെടുപ്പിലെ പരാജയം എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയില്ല. നമ്മൾ ലോക്ക്ഡൗണലേക്കൊരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാൻ പോകുന്നതെന്ന് ആർക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം പറയുക. പക്ഷെ എന്ത് തന്നെയായാലും ഈ ഭരണം ലോക്കഡൗണിലേക്ക് പോവില്ല,എന്നും ട്രംപ് പറഞ്ഞു.കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകായയിരുന്നു ട്രംപ്.