സിയൂള്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലെ സൈനികരഹിത മേഖലയിലേക്ക്(ഡിഎംസെഡ് ) നടത്താനിരുന്ന അപ്രതീക്ഷിത സന്ദര്‍ശം റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. സിയൂളിലെ യുഎസ് സൈനിക താവളത്തില്‍ നിന്ന് പുറപ്പെട്ട ട്രംപിന്റെ ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കി മടങ്ങിയെന്നു യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജപ്പാന്‍ പര്യടനത്തിനു ശേഷമാണ് ട്രംപ് രണ്ടു ദിവസത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനു സിയൂളില്‍ എത്തിയത്. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റിനെ ഇന്ന് ട്രംപ് അഭിസംബോധ ചെയ്യും. പ്യോഗ്യാംഗിന്റെ ആണവമോഹത്തിനു തടയിടാന്‍ യുഎസിന്റെ മുഴുവന്‍ സൈനികശക്തിയും പ്രയോഗിക്കാന്‍ താന്‍ ഒരുക്കമാണെന്നും ട്രംപ് സിയൂളില്‍ പറഞ്ഞിരുന്നു.
സിയൂളില്‍ നിന്നു ട്രംപ് ചൈനയിലേക്കു പോകും. പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള ചര്‍ച്ചയിലും ഉത്തരകൊറിയ മുഖ്യവിഷയമാവും.