വാഷിംഗ്ടണ്‍: റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ച വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്. ട്രംപിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് ഇന്ത്യയുടെ ക്ഷണം നിരസിച്ചതെന്നാണ് വിവരം. ഇന്ത്യയുമായി മികച്ച ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര മോദിയുമായി എത്രയും വേഗം കൂടിക്കാഴ്ചയ്ക്ക് ട്രംപ് ശ്രമിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്രപിനെ ക്ഷണിച്ച കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ട്രംപിന്റെ യാത്രാ പദ്ധതികള്‍ സംബന്ധിച്ച് വൈറ്റ് ഹൗസുമായി സംസാരിച്ചിരുന്നു എന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
എല്ലാ വര്‍ഷവും റിപ്പബ്‌ളിക് ദിന ചടങ്ങിലേക്ക് ഏതെങ്കിലും പ്രമുഖരെ ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. 2015ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു മുഖ്യാതിഥി. ഈ വര്‍ഷം പത്ത് ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.