ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി

trump

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി ഡോണള്‍ഡ് ട്രംപ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ.

കൂടിക്കാഴ്ച നടക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളില്‍ പരസ്പര ധാരണയില്‍ ഇരു നേതാക്കളും എത്തുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും പോംപിയോ പറഞ്ഞു. ജൂണ്‍ 12നു സിംഗപ്പൂരിലാണ് കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഉച്ചകോടി നീട്ടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും പോംപിയോ അറിയിച്ചത്.

Top