വാഷിങ്ടണ്‍ : അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പുറത്താക്കി. പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയായിരിക്കും ഈ സ്ഥാനത്തെത്തുക.കാബിനറ്റില്‍ ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്.
ചുമതലയേറ്റ നാള്‍ മുതല്‍ ട്രംപും ടില്ലേഴ്സണും അഭിപ്രായ ഭിന്നതയിലായിരുന്നു. ഉത്തര കൊറിയന്‍ വിഷയത്തിലും മറ്റും ട്രംപിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ ടില്ലേഴ്സണ്‍ ആയിരുന്നു. ഈ ഭിന്നതയാണ് ഇപ്പോള്‍ പുറത്താക്കലില്‍ കലാശിച്ചിരിക്കുന്നത്.
ജിനാ ഹാസ് പെലാണ് പുതിയ സിഐഎ മേധാവി. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത സി ഐ എ മേധാവിയാകുന്നത്.