എച്ച് 4 വിസ; ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ തീരുമാനം

വാഷിംഗ്ടണ്‍: എച്ച് ഫോര്‍ വിസ കേസ് പരിഗണിക്കാന്‍ തീരുമാനം. ഇന്ത്യക്കാര്‍ ഏറെ പ്രയോജനപ്പെടുത്തുന്ന എച്ച്4 വിസ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ തീരുമാനം.

കൊളംബിയ ഡിസ്ട്രിക്ടിലെ അപ്പീല്‍ കോടതിയാണ് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ വംശജനായ ശ്രീ ശ്രീനിവാസന്‍ അടക്കമുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണയില്‍ എടുക്കുന്നത്.

എച്ച്1ബി വിസക്കാരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ തൊഴിലെടുക്കാന്‍ അനുമതി നൽകുന്ന വിസയാണ് എച്ച്4. ഒബാമയുടെ ഭരണ കാലത്ത് കൊണ്ടുവന്ന ഇന്ത്യക്കാര്‍ ഏറെ പ്രയോജനപ്പെടുത്തുന്ന ഈ പദ്ധതി റദ്ദാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമം നടത്തുന്നത്.

Top