ട്രംപ് – കിം ഉച്ചകോടിയില്‍ സെന്റോസ ദ്വീപും പ്രധാന വേദിയാകും

സിംഗപ്പൂര്‍: ട്രംപ് – കിം ഉച്ചകോടിയില്‍ സെന്റോസ ദ്വീപും പ്രധാന വേദിയാകും. സിംഗപ്പൂരിലെ അത്ഭുതങ്ങളുടെ ദ്വീപായ സെന്റോസയെ ട്രംപ് – കിം ഉച്ചകോടിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സെന്റോസയെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗസറ്റില്‍ അവതരിപ്പിച്ചു. ജൂണ്‍ 10 മുതല്‍ 14 വരെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചു.

വിദേശകാര്യ മന്ത്രാലയവും, യുഎസ് എംബസിയും, നിരവധി ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്തെസുരക്ഷിത മേഖലായി പ്രഖ്യാപിച്ചു. സിംഗപ്പൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് സെന്റോസ. ട്രംപ്- കിം ഉച്ചകോടി അടുത്ത ചൊവ്വാഴ്ചയാണ് സിംഗപ്പൂരില്‍ നടക്കുന്നത്. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍എല്ലാം പൂര്‍ത്തീയായതായി വൈറ്റ്ഹൗസ് വക്താക്കള്‍ അറിയിച്ചു.

Top