വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മത്സരം മുറുകുന്നു. തുടക്കത്തില്‍ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ്. ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങി. നിലവില്‍ 209 സീറ്റ് ബൈഡനും 118 സീറ്റ് ട്രംപും സ്വന്തമാക്കി. 209ല്‍ നിന്നും ജയിക്കാനാവശ്യമായ 270 ലേക്ക് എത്തുക എന്നത് ബൈഡന് എളുപ്പമല്ല.
ഇനി വരാനുള്ള 4 സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകമാകും. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാര്‍ട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്‌സി, വെര്‍മണ്ട്, വെര്‍ജീനിയ, ന്യൂയോര്‍ക്ക്, എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. അലബാമ, അര്‍ക്കന്‍സോ, കെന്റക്കി, മിസിസിപ്പി, സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ട്രംപ് ഇന്ന് വൈറ്റ് ഹൗസിലാണ് ചെലവഴിക്കുന്നത്. 250 അതിഥികള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടി നടത്തുകയാണ് ട്രംപ്.