വാഷിങ്ടണ്‍ : ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രഥമ വനിത മെലാനിയ ട്രംപും അദ്ദേഹത്തെ അനുഗമിച്ചു.
ക്രിസ്മസിന്റെ ഭാഗമായായിരുന്നു പ്രസിഡന്റിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം. മൂന്ന് മണിക്കൂറിലധികം സമയം സൈനികരുമായി ചെലവഴിച്ച ട്രംപ് സൈനികരെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയും ചെയ്തു. ഭരണം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ട്രംപ് ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിക്കുന്നത്.
സിറിയയിലെ നിന്ന് പിന്‍വാങ്ങാനുള്ള അമേരിക്കയുടെ തീരുമാനം ശരിയായിരുന്നെന്നും ട്രംപ് വ്യക്തമാക്കി. സിറിയന്‍ വിഷയത്തില്‍ അമേരിക്കയെക്കാള്‍ കൂടുതല്‍ ഇടപെടാന്‍ സാധിക്കുക അയല്‍ രാജ്യങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് അമേരിക്കയുടെ സിറിയയില്‍ നിന്നുള്ള പിന്‍വാങ്ങലിനെ പ്രതിരോധിക്കാനും മറന്നില്ല.
സിറിയയില്‍ സ്ഥിരമായി തുടരാന്‍ ഒരു കാലത്തും അമേരിക്കക്ക് പദ്ധതിയുണ്ടായിരുന്നില്ല. പിന്‍വാങ്ങാനുള്ള സമയം അതിക്രമിച്ചെന്നും ട്രംപ് വിശദീകരിച്ചു.