വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കളിയാക്കിയ ബാസ്‌കറ്റ് ബാള്‍ താരത്തിന് പിന്തുണയുമായി മെലാനിയ ട്രംപ് രംഗത്ത്. ബാസ്‌ക്കറ്റ് ബോള്‍ താരമായ ലെബ്രോണ്‍ ജെയിംസ് സി.എന്‍.എന്നിന് നല്‍കിയ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
LeBron James says he thinks the President is using athletics, and athletes, to divide the country — and that's something he "can't relate to" https://t.co/1nKWYVKwAf pic.twitter.com/A3i8aZrCaY
— CNN Tonight (@CNNTonight) July 31, 2018
ട്രംപ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും , അദ്ദേഹത്തിന്റെ നയങ്ങള്‍ വംശീയ വാദികളെ ആക്രമണോത്സുകരാക്കിയിട്ടുണ്ടെന്നുമായിരുന്നു ലെബ്രോണ്‍ പരാമര്‍ശിച്ചത്. ഇതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച പ്രസിഡന്റ് ലെബ്രോണ്‍ ബുദ്ധിശാലി ചമയുകയാണെന്ന് പറഞ്ഞു.
Lebron James was just interviewed by the dumbest man on television, Don Lemon. He made Lebron look smart, which isn’t easy to do. I like Mike!
— Donald J. Trump (@realDonaldTrump) August 4, 2018
എന്നാല്‍, ട്രംപിന്റെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കകം ലെബ്രോണിനെ പിന്തുണച്ച് ഭാര്യ മെലാനിയയുടെ വക്താവ് രംഗത്തുവന്നു. കായികമേഖലക്ക് പുറമെ സാമൂഹികരംഗത്തും ലെബ്രോണ്‍ നടത്തുന്ന ഇടപെടലുകള്‍ അവര്‍ ചൂണ്ടിക്കാട്ടി. അതിനിടെ, ബാസ്‌കറ്റ് ബാളിലെ ഇതിഹാസമെന്ന് വാഴ്ത്തപ്പെടുന്ന മൈക്കല്‍ ജോര്‍ഡന്‍, ലെബ്രോണിന് പിന്തുണയുമായി രംഗത്തുവന്നു.