വാഷ്ങ്ടണ്‍: അമേരിക്കയിലെ പുതിയ അറ്റോര്‍ണി ജനറലായി ജെഫ് സെഷന്‍സിനെ നിയമിച്ചേക്കുമെന്ന് സൂചന.
യുഎസിലേക്കുളള കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രിണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെഷന്‍സിനെ അറ്റോര്‍ണി ജനറലായി നിയമിക്കുന്നതെന്നത്
നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് അംഗമായ ജെഫ് സെഷന്‍സ് എച്ച് 1 ബി വിസ അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നയാളാണ്.
ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ വിദഗ്ധരായ ജോലിക്കാരെ അമേരിക്കന്‍ കമ്പനികള്‍ നിയമിക്കുന്നത് എച്ച് 1 ബി വിസയിലൂടെയാണ്.
അദ്ദേഹത്തിന്റെ ഈ നിലപാട് ട്രംപ് ഭരണകൂടം സ്വീകരിച്ചാല്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ക്ക് അത് കനത്ത തിരിച്ചടിയാകും.
തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അമേരിക്കക്കാരുടെ ജോലികള്‍ ഇന്ത്യയും ചൈനയും തട്ടി യെടുക്കുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
അതേസമയം സുപ്രധാനമായ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം മുന്‍സൈനിക മേധാവിയായിരുന്ന മൈക്കിള്‍ ഫ്‌ലിന്നിനായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപിനൊപ്പം നിന്ന ഫ്‌ലിന്‍ ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഇസ്ലാമിക ഭീകരവാദികളുമായി അമേരിക്ക ലോകമഹായുദ്ധത്തിലാണെന്നും ഈ യുദ്ധത്തില്‍ റഷ്യയുമായി സഹകരിക്കണമെന്നും ട്രംപിന് ഉപദേശം നല്‍കിയത് ഫ്‌ലിന്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ട്രംപിന്റെ വിശ്വസ്തനായ ഫ്‌ലിന്‍, ബരാക് ഒബാമയുടെ ശക്തനായ വിമര്‍ശകനുമായിരുന്നു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആരാണ് എന്നതിനെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഈ സ്ഥാനത്തേക്ക് മൂന്ന് പേരാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ അമേരിക്കന്‍ വംശജനും സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹാലി, മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ റുഡി ഗിലിയാനി, അമേരിക്കയുടെ മുന്‍ യു.എന്‍ അംബാസഡര്‍ ജോണ്‍ ബോള്‍ടണ്‍ എന്നീ പോരുകളാണ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.