കോവിഡ് ബാധിച്ച് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ അന്തരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്തും
ന്യൂയോർക്ക് നഗരത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡവലപ്പറും ക്രൗൺ അക്വിസിഷൻസ് സ്ഥാപിച്ച റിപ്പബ്ലിക്കൻ ദാതാവുമായ സ്റ്റാന്‍ലി ചെറ അന്തരിച്ചു. 80നോടടുത്തായിരുന്നു പ്രായം. തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരില്‍ പ്രമുഖനുമായിരുന്നു സ്റ്റാന്‍ലി.

ഇന്നലെ നടത്തിയ വൈറ്റ്ഹൗസ് യോഗത്തില് തന്റെ സുഹൃത്ത് ഗുരുതരമായി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു. പക്ഷേ അദ്ദേഹം കരുത്തനായ മനുഷ്യനാണെന്നും മാര്‍ച്ച് അവസാനം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് സൂചിപ്പിച്ചിരുന്നു.

കോവിഡിനെ ലഘുവായെടുത്ത ട്രംപ് സുഹൃത്തുക്കളില്‍ പലരും ഗുരുതരാവസ്ഥയിലായതോടെയാണ് ഗൗരവമായി കാണാന്‍ തുടങ്ങിയെന്ന നിരീക്ഷണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ വര്‍ധിച്ചു വരുന്ന കോവിഡ് സ്ഥിരീകരണ കണക്കുകളാണ് തന്റെ തീരുമാനങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്ക് കാരണമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍ എസ്റ്റേറ്റ്കാരനുമെന്നാണ് ട്രംപ് മരണപ്പെട്ട തന്റെ സുഹൃത്തിനെ വിശേഷിപ്പിച്ചത്.

Top