വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ അല്‍ക്വഇദയുടെ മുന്‍ നേതാവ് ഒസാമ ബിന്‍ ലാദന്‍ ആബട്ടാബാദിലുണ്ടെന്ന് പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നേരത്തെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കില്‍ വധിക്കാന്‍ കഴിയുമായിരുന്നെന്ന് ട്രംപ് ആവര്‍ത്തിച്ചു.
‘ലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കിയിട്ടും ലാദന്‍ അവിടെ ഉണ്ടെന്ന് പാക്കിസ്ഥാന്‍ പറഞ്ഞില്ല, വിഡ്ഢികള്‍,’ ട്രംപ് പറഞ്ഞു. നമ്മള്‍ പാക്കിസ്ഥാന് 1.3 ബില്യന്‍ ഡോളര്‍ ഒരു വര്‍ഷം കൊടുക്കുന്നു. ബിന്‍ ലാദന്‍ ജീവിച്ചത് പാക്കിസ്ഥാനിലാണ്. ഇപ്പോള്‍ 1.3 ബില്യന്‍ കൊടുത്ത് കൊണ്ടിരിക്കുന്നു. ഇനി ഒരിക്കലും കൊടുക്കില്ല. നമുക്ക് വേണ്ടി ഒന്നും ചെയ്യാത്തതു കൊണ്ട് ഇത് അവസാനിപ്പിക്കുന്നു’. സഹായം വാങ്ങുന്നതല്ലാതെ ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.