വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചു എന്ന തന്റെ നിലപാട് മാറ്റി ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് വിജയിച്ചത് താന്‍ തന്നെയാണെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ബൈഡന്‍ വിജയിച്ചു എന്ന് ആദ്യമായി സമ്മതിച്ചത്. പക്ഷേ, കൃത്രിമം കാണിച്ചാണ് തന്നെ ബൈഡന്‍ പരാജയപ്പെടുത്തിയതെന്നും ട്രംപ് ഇന്നലെ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകള്‍ ചെയ്തുമാണ് ബൈഡന്‍ വിജയിച്ചതെന്നായിരുന്നു ട്വീറ്റ്.
<blockquote class=”twitter-tweet”><p lang=”en” dir=”ltr”>I WON THE ELECTION!</p>— Donald J. Trump (@realDonaldTrump) <a href=”https://twitter.com/realDonaldTrump/status/1328200072987893762?ref_src=twsrc%5Etfw”>November 16, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അംഗീകരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്രംപ് സൂചന നല്‍കിയിരുന്നു. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചപ്പോഴാണ് ട്രംപ് ഇത്തരത്തില്‍ സംസാരിച്ചത്. തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്നാരോപിച്ച് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു എങ്കിലും പല കോടതികളും ഇത് തള്ളി. ഇതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം