അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് അസ്വസ്ഥനാണെന്ന് ട്രംപ്

വാഷിങ്ടന്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന യുഎസിന്റെ വാഗ്ദാനം ഇന്ത്യ തള്ളിയതിനു പിന്നാലെയാണ് പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്. ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷം നടക്കുന്നു. 130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങള്‍. ഇരു രാജ്യങ്ങള്‍ക്കും ശക്തമായ സൈനികശേഷിയുണ്ട്.

ഇന്ത്യ ആകെ അസ്വസ്ഥമാണ്, അതേപോലെ ചൈനയും. ഞാന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ ചൈനയുമായി നടക്കുന്ന കാര്യത്തില്‍ അദ്ദേഹവും അസ്വസ്ഥനാണ്’ ട്രംപ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഇടപെടാമെന്ന് ചൈനയുടെ വാഗ്ദാനത്തിന് മറുപടിയായി, സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് നീക്കമെന്നും യുഎസ് ഇടപെടേണ്ടെന്നുമാണ് ഇന്ത്യ അറിയിച്ചിരുന്നു.

Top