വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒഴിവാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിെന്റ ചികിത്‌സക്കായി സൈന്യത്തിന് വന്‍ തുക ചെലവു വരുന്നുവെന്നും സൈന്യത്തിന്റെ ഭാരം കുറക്കാന്‍ ഇവരെ ഒഴിവാക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു.
താന്‍ ഇക്കാര്യത്തെ കുറിച്ച് സൈനിക മേധാവികളോടും ജനറല്‍ മാരോടും ആലോചിച്ചതായി ട്രംപ് അറിയിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടി ലിംഗപരിവര്‍ത്തനം, ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയവക്ക് വന്‍ തുകയാണ് ചെലവ് വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ മുമ്പും ട്രംപ് നിലപാടുകളെടുത്തിരുന്നു. ട്രാന്‍സ് ജെന്‍ഡേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വത്വമനുസരിച്ച് ശുചിമുറികള്‍ ഉപയോഗിക്കാമെന്ന ഒബാമയുടെ തീരുമാനവും നേരത്തെ ട്രംപ് റദ്ദാക്കിയിരുന്നു.
ട്രംപിന്റെ പരാമര്‍ശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
യു.എസ് മുന്‍ പ്രസിഡന്‍ഡ് ബരാക് ഒബാമയാണ് ട്രാന്‍സ് ജെന്‍ഡേഴ്‌സിന് സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുമതി നല്‍കിയ വിപ്ലവകരമായ തീരുമാനം നടപ്പിലാക്കിയത്. പ്രസിഡന്റ് പദവിയുടെ അവസാനഘട്ടത്തിലാണ് ഈ തീരുമാനം നടപ്പിലാക്കിത്.