trump son in law kushner in iraq

ബഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാറേദ് കുഷ്‌നര്‍ ഇറാഖില്‍.

ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടുന്ന യുഎസ് സൈനികരില്‍ നിന്നു നേരിട്ടു വിവരങ്ങള്‍ ശേഖരിക്കുകയാണു കുഷ്‌നര്‍ എത്തുന്നത്

വൈറ്റ്ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ടോം ബസേര്‍ട്ടും ഒപ്പമുണ്ട്. ഇറാഖി ഉന്നതരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.

ഐഎസിനെതിരെ ഇറാഖ്-യുഎസ് സംയുക്തപോരാട്ടം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ട്രംപ് ഭരണകൂടം ആലോചിക്കുന്ന ഘട്ടത്തിലാണു കുഷ്‌നറുടെ സന്ദര്‍ശനം.

ട്രംപിന്റെ ഏറ്റവും അടുപ്പമുള്ള സംഘത്തില്‍ ഉള്‍പ്പെടുന്ന കുഷ്‌നര്‍ക്കു മധ്യപൂര്‍വദേശത്ത സമാധാനശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ദൗത്യങ്ങളാണു നല്‍കിയിട്ടുള്ളത്.

ഐഎസിന്റെ ഇറാഖിലെ അവസാന ശക്തികേന്ദ്രമായ മൊസൂള്‍ പിടിക്കാനുള്ള രൂക്ഷപോരാട്ടത്തിലാണു നിലവില്‍ ഇറാഖി സേന. മൂന്നു ലക്ഷത്തോളം പേര്‍ പോരാട്ടം കാരണം മൊസൂളില്‍നിന്നു പലായനം ചെയ്തതായാണ് യുഎന്‍ റിപ്പോര്‍ട്ട്.

Top