വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഏഷ്യാ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു.
ഒൻപത് ദിവസം നീണ്ട നിൽക്കുന്ന സന്ദർശനമാണ് ട്രംപ് നടത്തുന്നത്.
ജപ്പാനിലേക്കുളള യാത്രയ്ക്കിടെ അമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപില ഹെക്കാം വ്യോമസേനാ താവളത്തില്‍ ആദ്യദിനം സൈനികരുമായി ട്രംപ് കൂടികാഴ്ച നടത്തി.
ഞായറാഴ്ച ജപ്പാനിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ടോക്കിയോയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ചയാണ് ഏറെ നിര്‍ണായകമായ ദക്ഷിണ കൊറിയ സന്ദര്‍ശനം. ഈ അവസരത്തില്‍, ഉത്തരകൊറിയയുടെ വെല്ലുവിളികള്‍ക്ക് അതിര്‍ത്തിക്കുപ്പറത്ത് നിന്ന് ട്രംപ് മറുപടി നല്‍കിയേക്കും.
ശേഷം, സോളില്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നുമായി ട്രംപ് ചര്‍ച്ച നടത്തും. എട്ടാം തിയതി ചൈനയിലെത്തുന്ന ട്രംപ് ബെയ്ജിങ്ങില്‍ പ്രസിഡന്‍റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും.
10, 11 തീയതികളില്‍ വിയറ്റ്നാമില്‍ അപെക് സമ്മേളനത്തില്‍ പങ്കെടുക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ ഫിലിപ്പൈന്‍സിലെ മനിലയില്‍ ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ട്രംപ് മടങ്ങും.