വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതല്‍ ശക്തമാക്കിയത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് വൈറ്റ് ഹൗസ്. മുന്‍ ഭരണങ്ങളില്‍ കാണാത്ത വിധം ഇരു രാജ്യങ്ങളും തമ്മില്‍ പങ്കാളിത്തം വര്‍ധിപ്പിച്ചെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളിലും ഇത് തുടരുമെന്നും വൈറ്റ് ഹൗസിലെ മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇന്ത്യ- അമേരിക്ക ബന്ധത്തിന്റെ എല്ലാ വശങ്ങളും വിപുലീകരിക്കാന്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി ട്രംപ് ഭരണകൂടം പ്രവര്‍ത്തിച്ചു. ആഗോള സമ്പദ്വ്യവസ്ഥ പുനര്‍ നിര്‍മ്മിക്കുന്നതിലും ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും തുറന്നതുമായി നിലനില്‍ക്കുന്നതും ഉറപ്പുവരുത്തുന്നതില്‍ ഇരുരാജ്യങ്ങളും സഹകരിച്ചുപോകുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു.