trump support reussian in hacking issue

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വെബ്‌സൈറ്റുകളും ഇമെയില്‍ അക്കൗണ്ടുകളും റഷ്യ ഹാക്ക് ചെയ്‌തെന്ന വിവാദം ഇരു രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

അമേരിക്കയും റഷ്യയും സഹകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയില്‍ ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപിന്റെ വിജയം ഉറപ്പിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുടെ മെയിലുകള്‍ റഷ്യ ഹാക്ക് ചെയ്‌തെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റന്‍െതുള്‍പ്പെടെ മെയിലുകള്‍ ഹാക്ക് ചെയ്തതിന്റെ തെളിവുകള്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

റഷ്യക്കെതിരെയുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ഒബാമ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് വിവാദം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നത്.

മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് കമ്പ്യൂട്ടറുകള്‍ ജീവിതത്തെ വളരെ സങ്കീര്‍ണമാക്കിയെന്നും അവിടെ നടക്കുന്നത് എന്താണെന്ന് അറിയില്ലെന്നും എന്നാല്‍ നമ്മുടെ ജീവിതം തുടരണമെന്നും ട്രംപ് മറുപടി പറഞ്ഞു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ വിവാദമായ പശ്ചാത്തലത്തിലും റഷ്യക്ക് പിന്തുണയുമായി ട്രംപ് രംഗത്ത് വരുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടി സംശയത്തോടെയാണ് കാണുന്നത്

Top