വാഷിംഗ്ടണ്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കു പൗരത്വം നിഷേധിക്കുന്ന ഉത്തരവില്‍ ഒപ്പിടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നു. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു ട്രംപിന്റെ പ്രഖ്യാപനം.
ഒരാള്‍ യുഎസില്‍ എത്തി കുഞ്ഞിനു ജന്മം നല്‍കിയാല്‍, ആ കുഞ്ഞ് യുഎസ് പൗരത്വം നേടുകയും 85 വര്‍ഷത്തേക്ക് എല്ലാ ആനുകൂല്യങ്ങളും നേടുകയും ചെയ്യുന്ന ഏക രാഷ്ട്രം അമേരിക്കയാവുമെന്നും ഇതു വിഡ്ഢിത്തമാണെന്നും ഇത് അവസാനിപ്പിക്കണം ട്രംപ് പറഞ്ഞു.
ഒരു ഉത്തരവിലൂടെ ഇതു മറികടക്കാനാണു താന്‍ ആലോചിക്കുന്നതെന്നും പ്രശ്‌നം വൈറ്റ് ഹൗസ് അഭിഭാഷകര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.