Trump tells Egyptian president “you have a great ally in the U.S. and in me”

വാഷിംഗ്ടണ്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍സിസി യുഎസിലെത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. അല്‍സിസിയുടെ സന്ദര്‍ശനം സുപ്രധാനമായ ചില തീരുമാനങ്ങള്‍ക്ക് വഴിവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

രാജ്യങ്ങളുടെ പുരോഗതിക്കുവേണ്ട വിവിധ കരാറുകളില്‍ തങ്ങള്‍ ഒപ്പു വച്ചെന്നും അദ്ദേഹം അറിയിച്ചു. ഈജിപ്തിന്റെ സുഹൃത്തായി എന്നും അമേരിക്ക ഉണ്ടാകുമെന്നും അദ്ദേഹം അല്‍ സിസിക്കു ഉറപ്പു നല്‍കി.

ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ ശ്രമം നടത്തുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് യുഎസ് സന്ദര്‍ശിക്കുന്നത്.

അതിനിടെ അല്‍സിസിയുടെ സന്ദര്‍ശനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അമേരിക്കയിലെങ്ങും നടന്നത്. മുസ്ലീം ബ്രദര്‍ ഹുഡിനെ അടിച്ചമര്‍ത്തുന്ന നിലപാട് സ്വീകരിച്ച അല്‍സിസിയുമായി ട്രംപ് സഹകരണത്തിനു മുതിരരുതെന്നും അല്‍സിസി മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരവധിപ്പേര്‍ പങ്കെടുത്ത പ്രതിഷേധം നടന്നത്.

Top