അങ്കാറ:തുര്‍ക്കി സന്ദര്‍ശനത്തിനായ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത വര്‍ഷം തുര്‍ക്കി സന്ദര്‍ശനത്തിനായുള്ള ക്ഷണമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മേയില്‍ ട്രംപും ഉര്‍ദുഗാനും വൈറ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഫോണിലൂടെ വിളിച്ചതും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തത്. ക്ഷണം സ്വീകരിച്ച് 2019 ല്‍ ട്രംപ് തുര്‍ക്കിയില്‍ എത്തുമെന്നും എന്നാല്‍ തിയ്യതി ഏതെന്ന് നിശ്ചയിച്ചിട്ടില്ലെന്നും ഉര്‍ദുഗാന്റെ വക്താവ് ഇബ്‌റാഹിം കാലിന്‍ വ്യക്തമാക്കി. ഇക്കാര്യം വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്.ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ യു.എസ് സൈനിക പ്രതിനിധികള്‍ ഈയാഴ്ച തുര്‍ക്കിയില്‍ എത്തുന്നുണ്ട്.