ശ്രീലങ്കന്‍ സ്‌ഫോടനത്തെ അപലപിച്ച ട്രംപിന് പിണഞ്ഞത് വന്‍ പിഴവ്

വാഷിങ്ടണ്‍:ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ അനുശോചനം അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിണഞ്ഞത് വന്‍ പിഴവ്. ട്രംപ് സ്‌ഫോടനത്തെ അപലപിച്ച് ചെയ്ത ട്വീറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിലാണ് പിഴവ് സംഭവിച്ചത്.

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തില്‍ 138 പേര്‍ കൊല്ലപ്പെട്ടു എന്നതിന് പകരം 138 മില്യണ്‍ പേര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ‘ശ്രീലങ്കയില്‍ നടന്ന ദാരുണമായ സ്‌ഫോടനങ്ങളില്‍ 138 മില്യണ്‍ ആളുകള്‍ കൊല്ലപ്പെടുകയും 600 ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയതസംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങള്‍ സഹായിക്കാന്‍ സന്നദ്ധരാണ്’ എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

പിഴവ് മനസ്സിലാക്കിയ ഉടന്‍ ട്വീറ്റ് നീക്കം ചെയ്യുകയും തെറ്റ് തിരുത്തി പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Top