വാഷിംഗ്ടണ്‍: റഷ്യയെ തള്ളിപ്പറയുന്നവര്‍ വിഡ്ഢികളാണെന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
റഷ്യയുമായുള്ള ബന്ധം യുഎസ് തുടരുമെന്നും ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്നാല്‍ ലോകം അഭിമുഖീകരിക്കുന്ന പല വലിയ പ്രശ്‌നങ്ങള്‍ക്കും ശാശ്വതപരിഹാരം കാണാന്‍ സാധിക്കുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
തന്റെ പ്രസിഡന്റ് കാലഘട്ടത്തില്‍ റഷ്യയെ ഇപ്പോഴത്തേതിലും കൂടുതല്‍ ബഹുമാനത്തോടെ കാണുമെന്നും ട്രംപ് വ്യക്തമാക്കി.
2017പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയത്തിനായി റഷ്യന്‍ പ്രസിഡന്റ് നേരിട്ട് ഇടപെട്ടു എന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണു ട്രംപിന്റെ പ്രതികരണം.
റഷ്യയ്ക്ക് എതിരായ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍ പൂര്‍ണമായും തെറ്റാണെന്നു ട്രംപ് പലതവണ ആവര്‍ത്തിച്ചിരുന്നു.
Having a good relationship with Russia is a good thing, not a bad thing. Only "stupid" people, or fools, would think that it is bad! We…..
— Donald J. Trump (@realDonaldTrump) January 7, 2017
have enough problems around the world without yet another one. When I am President, Russia will respect us far more than they do now and….
— Donald J. Trump (@realDonaldTrump) January 7, 2017