വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോനിയും വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ രസകരമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികാവസ്ഥ തൃപ്തികരമാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ഇതായിരുന്നു മാധ്യമപ്രവര്‍ത്തകനായ ജോണ്‍ റോബര്‍ട്‌സിന്റെ കൗതുകകരമായ ചോദ്യം.
ചോദ്യത്തോട് ട്രംപ് പ്രതികരിക്കാന്‍ തയാറായില്ല. തങ്ങള്‍ക്ക് മികച്ച സൈനിക ശേഷിയുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ല. പക്ഷേ ഉത്തരം പോസ്റ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു. ഉത്തര കൊറിയയുടെ ഭീഷണിയെ അതിജീവിക്കാന്‍ സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
വെല്ലുവിളിക്കരുതെന്നും പ്രകോപിച്ചാല്‍ അമേരിക്കയെ ചാരമാക്കാന്‍ ഉത്തര കൊറിയയ്ക്ക് ശേഷിയുണ്ടെന്നും കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ പ്രതികരിച്ചിരുന്നു. അമേരിക്കക്കെതിരെ തുടര്‍ച്ചയായി പ്രകോപനപരമായി പരാമര്‍ശങ്ങള്‍ തുടരുന്നതിനിടെയാണ് ഉന്നിന്റെ മാനസികനിലയെ കുറിച്ചുള്ള സംശയവുമായി പത്രപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.